
രാഹുല്‍ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി നടത്തിയ പ്രതിഷേധ പ്രകടനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഭരണം ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാറിന്റേതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നിവയില്‍ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം നല്‍കിയ പരാതികളെ പരിഗണിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിച്ചു കളിക്ക് പിന്നില്‍ ബിജെപിയെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബി ടീമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
വോട്ടര്‍ പട്ടികയ്‌ക്കെതിരെ ഉയരുന്ന പരാതികള്‍ക്ക് പ്രധാമന്ത്രിയോ, തിരഞ്ഞെടുപ്പ് കമ്മീഷനോ മറുപടി പറയാതെ, ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രാഹുല്‍ഗാന്ധിയെയും പ്രതിപക്ഷത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനും, ഭയപ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ ശിഥിലമാക്കും. അധികാരമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനാണ് ഈ സര്‍ക്കാരിന്റെ ശ്രമമെന്നും, ഇത് ഭരണകൂടത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ഗാന്ധിയെയും, പ്രതിപക്ഷ എംപിമാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ബി എ അബ്ദുല്‍ മുത്തലിബ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷൻ , സക്കീര്‍ ഹുസൈന്‍, ടോണി ചമ്മിണി , തമ്പി സുബ്രഹ്മണ്യം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം പി ശിവദത്തന്‍, അബ്ദുള്‍ ലത്തീഫ്, സേവ്യര്‍ തായങ്കേരി, സനല്‍ നെടിയതറ, ആന്റണി പൈനുതറ , പി ബിസുനീര്‍, ഷാജി കുറുപ്പശ്ശേരി, ആന്റണി കുരീത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google











