12:22pm 12 November 2026
NEWS
അൻവർ സാദത്തിൻ്റെ ആർട്ട് എക്സിബിഷൻ ആർട്ട് ഫാക്‌ടറിയിൽ; വാഴയൂർ സർവീസ് ഫോറം (VSF) ഖത്തർ “സ്നേഹാദരം”വ്യാഴാഴ്ച
06/05/2026  07:14 AM IST
nila
അൻവർ സാദത്തിൻ്റെ ആർട്ട് എക്സിബിഷൻ ആർട്ട് ഫാക്‌ടറിയിൽ;  വാഴയൂർ സർവീസ് ഫോറം (VSF) ഖത്തർ “സ്നേഹാദരം”വ്യാഴാഴ്ച

 

ദോഹ: പ്രശസ്ത കലാകാരൻ അൻവർ സാദത്തിന്റെ ആർട്ട് എക്സിബിഷൻ ലുസൈലിലെ ആർട്ട് ഫാക്ടറിയിൽ തുടക്കം കുറിച്ചു. ചടങ്ങ് ഡോ. സുൽത്താൻ അൽ ദാർവിഷ് ഉദ്ഘാടനം ചെയ്തു.  സാമൂഹ്യ പ്രവർത്തകനായ മഷ്ഹൂദ് വി.സി, പ്രമുഖ കാലിഗ്രാഫി കലാകാരൻ കരീം ഗ്രാഫി, ആർട്ട് ഫാക്‌ടറി ജനറൽ മാനേജർ ഇജാസ് ഹംസ, ആർട്ടിസ്റ് ഡോ. ശ്രീകുമാർ, കലാകാരൻ ബസിത് ഖാൻ വി.എസ് എഫ് പ്രസിഡൻ്റ് എന്നിവർ പങ്കെടുത്തു.

ഖത്തറിൽ ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്ന അൻവർ സാദത്ത്, തന്റെ തിരക്കേറിയ ജീവിതത്തിനിടയിലും കലാരംഗത്ത് സവിശേഷ സൃഷ്ടികൾ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന ഈ എക്സിബിഷൻ വ്യാഴാഴ്ച (മേയ് 7, 2026) വരെ പൊതുജനങ്ങൾക്ക് തുറന്നിരിക്കും.

എക്സിബിഷന്റെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി 8:00 മണിക്ക് വാഴയൂർ സർവീസ് ഫോറം (VSF) ഖത്തർ സംഘടിപ്പിക്കുന്ന “സ്നേഹാദരം” പരിപാടിയിൽ അൻവർ സാദത്തിനെ ആദരിക്കും.

കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ കലാപ്രേമികളെയും സാമൂഹ്യ പ്രവർത്തകരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +974 5509 4104
ലൊക്കേഷൻ: https://maps.app.goo.gl/CbZAdqpVXasAitEC8?g_st=iwb

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img