10:54am 01 May 2026
NEWS
ആദ്യം ബഹിരാകാശത്തേക്ക് പോയത് ഹനുമാനെന്ന് ബിജെപി നേതാവ്
24/08/2025  09:05 PM IST
nila
ആദ്യം ബഹിരാകാശത്തേക്ക് പോയത് ഹനുമാനെന്ന് ബിജെപി നേതാവ്

ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തത് ഹനുമാൻ ആണെന്ന് ബിജെപി നേതാവ്. മുൻ കേന്ദ്രമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂറാണ് വിചിത്രമായ അവകാശവാദവുമായി രം​ഗത്തെത്തിയത്. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അനുരാഗ് ഠാക്കൂർ ഇക്കാര്യം പറഞ്ഞത്. 

കുട്ടികളുമായുള്ള ഈ സംവാദത്തിന്റെ വീഡിയോ അനുരാഗ് ഠാക്കൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 'പവൻസുത് ഹനുമാൻ ജി... ആദ്യത്തെ ബഹിരാകാശ സഞ്ചാരി' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഠാക്കൂർ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. പരിപാടിയിൽ അനുരാഗ് ഠാക്കൂർ, ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു? എന്ന് കുട്ടികളോട് ചോദിച്ചു. കുട്ടികളുടെ പ്രതികരണം വീഡിയോയിൽ വ്യക്തമായി കേൾക്കാനാകുന്നില്ല. തുടർന്ന് അനുരാഗ് ഠാക്കൂർ ഇങ്ങനെ മറുപടി നൽകി, ' അത് ഹനുമാൻ ആണെന്ന് ഞാൻ കരുതുന്നു'.

'നമ്മൾ ഇപ്പോഴും നമ്മളെ കാണുന്നത് വർത്തമാനകാലത്തിലാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെയും, വിജ്ഞാനത്തെയും, സംസ്‌കാരത്തെയും അറിയാത്തിടത്തോളം കാലം, ബ്രിട്ടീഷുകാർ നമ്മളെ കാണിച്ചുതന്ന അതേ അവസ്ഥയിൽ നമ്മൾ തുടരും. അതുകൊണ്ട്, പാഠപുസ്തകങ്ങൾക്ക് അപ്പുറം ചിന്തിക്കാനും നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യങ്ങളെയും അറിവിനെയും നോക്കിക്കാണാനും ഞാൻ പ്രിൻസിപ്പലിനോടും നിങ്ങളോടും അഭ്യർത്ഥിക്കുന്നു' അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img