
ബോളിവുഡിലെ പ്രശസ്ത സംവിധായകനും, നടനുമായ അനുരാഗ് കാശ്യപിന് ദക്ഷിണേന്ത്യൻ സിനിമകളോട് അതിലും പ്രത്യേകിച്ച് മലയാളം, തമിഴ് സിനിമകളോട് ഒരു അഭിനിവേശമുണ്ട്. തമിഴിൽ 'ഇമൈക്കാ നൊടിഗൾ', 'മഹാരാജ' തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തതിലൂടെ തമിഴ് ആരാധകരിൽ നിന്നും അദ്ദേഹത്തിന് വളരെയധികം ശ്രദ്ധ ലഭിക്കുകയുണ്ടായി. അങ്ങിനെയുള്ള അനുരാഗ് കാശ്യപ് ഇപ്പോൾ തമിഴിൽ ഒരു ചിത്രത്തിൽ കഥയുടെ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 'അൻകിൽ 123' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സാം ആന്റനാണ്. തമിഴിൽ 'ഡാർലിംഗ്', '100', 'ഗൂർഖ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സാം ആന്റൺ, കഴിഞ്ഞ വർഷം അല്ലു സിരിഷ് നായകനായി അഭിനയിച്ച 'ബഡ്ഡി' എന്ന തെലുങ്ക് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്നാണ് അനുരാഗ് കാശ്യപ് നായകനാകുന്ന 'അൻകിൽ 123' എന്ന തമിഴ് ചിത്രം അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്യുന്നത്. ഈ ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം!
Photo Courtesy - Google











