NEWS
അറസ്റ്റ് അനീതി പ്രതിഷേധം തുടരുമെന്ന് അനു ചാക്കോ
02/10/2026 07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: വോട്ടവകാശം സംരക്ഷിക്കുന്നതിന് സമരം ചെയ്‌ത ആർ.ജെ.ഡി എം.പി മനോജ് ത്ധാ ഉൾപ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രതിഷേധിച്ചു.ബി.ജെ.പിയുടെ ഇംഗിതപ്രകാരം പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്ന നിലപാടിൽ മാറ്റമില്ല. നേതാക്കളെ അറസ്റ്റു ചെയ്‌ത് ഭയപ്പെടുത്താമെന്ന നരേന്ദ്രമോദി, അമിത് ഷാ അച്ചുതണ്ടിന്റെ വിചാരം നടപ്പില്ല. ജനാധിപത്യം നിലനിർത്താനുള്ള സമരം ശക്തമായി തുടരും. പ്രതിഷേധിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന ഭരണകൂട നടപടി അനീതിയാണ്. ജനാധിപത്യം കശാപ്പ് ചെയ്യാൻ ശ്രമിക്കുന്ന ഗ്യാനേഷ്‌കുമാറിനെ പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്ന് അനു ചാക്കോ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






