02:36pm 23 September 2026
NEWS
എമ്പുരാനിൽ അവസാനിക്കില്ല, മൂന്നാം ഭാ​ഗവും താമസിക്കാതെ എത്തും
01/04/2025  12:19 PM IST
nila
എമ്പുരാനിൽ അവസാനിക്കില്ല, മൂന്നാം ഭാ​ഗവും താമസിക്കാതെ എത്തും

മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്റെ വിവാദങ്ങൾ പൂർണമായും കെട്ടടങ്ങും മുമ്പ് സിനിമക്ക് തുടർച്ചയുണ്ടാകുമെന്ന് വെളിപ്പെടുത്തി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയുടെ മൂന്നാം ഭാ​ഗം ഉറപ്പായുമുണ്ടാകും എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. എമ്പുരാന്റെ റീ എഡിറ്റിങ്ങിന് ആരുടെയും സമ്മർദ്ദമല്ല കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹ​ൻലാലിന് സിനിമയുടെ കഥ അറിയുമായിരുന്നില്ല എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല. ഞങ്ങളാരും കഥയറിയില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി. 

സിനിമയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ഞങ്ങൾ എല്ലാവരും ഈ സിനിമയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങൾ മനസിലാക്കിയതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img