03:38am 06 November 2026
NEWS
ബൈഡനു പിന്നാലെ ബ്ലിങ്കന്റെ സുരക്ഷ അനുമതിയും റദ്ദാക്കി ട്രംപിന്റെ പ്രതികാരം

09/02/2025  04:31 PM IST
nila
ബൈഡനു പിന്നാലെ ബ്ലിങ്കന്റെ സുരക്ഷ അനുമതിയും റദ്ദാക്കി ട്രംപിന്റെ പ്രതികാരം

വാഷിങ്ടൺ: അധികാരത്തിലെത്തിയതിന് പിന്നാലെ തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രതികാര നടപടികൾ തുടരുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി ട്രംപ് റദ്ദാക്കി. 

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി നേരത്തേ തന്നെ ട്രംപ് റദ്ദാക്കിയിരുന്നു. ബൈഡന്  ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി ബ്ലിങ്കന്റെയും ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതിയും റദ്ദാക്കിയത്. 

ബൈഡന്റെ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ ക്ലിയറൻസുകളും ട്രംപ് അസാധുവാക്കിയിട്ടുണ്ട്. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷ അനുമതിയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img