11:35pm 28 October 2026
NEWS
ആൻറിയ ഖത്തർ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കമായി
31/05/2025  08:13 AM IST
nila
ആൻറിയ ഖത്തർ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കമായി

ആൻറിയ ഖത്തറിന്റെ പത്താം വാർഷീകാഘോഷങ്ങളുടെ ( ANGAD-X) ഭാഗമായി 2025 ലെ ജീവ കാരുണ്യ പദ്ധതികൾക്ക് തുടക്കമിട്ടു.
അങ്കമാലി മുനിസിപ്പൽ പ്രദേശവും, സമീപത്തെ 15 പഞ്ചായത്തുകളിലും ഉൾപ്പെട്ട നിവാസികളായ 
ഖത്തറിലെ പ്രവാസികളുടെ സംഘടനയാണ് ആൻറിയ ഖത്തർ.
പ്രവാസ സമൂഹത്തിലെ കലാ കായിക സാംസ്കാരീക പ്രവർത്തനങ്ങളിലും, ജീവകാരുണ്യ സേവന രംഗത്തും തങ്ങളുടേതായ മുദ്രപതിപ്പിച്ച ആൻറിയ ഖത്തർ "സ്നേഹസ്പർശം"എന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ ചികിത്സ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന നിർദ്ധനരായ വ്യക്തികൾക്കും, കുടുംബങ്ങൾക്കും ആൻറിയ ഖത്തർ കൈത്താങ്ങാകുമെന്ന് ജനറൽ സെക്രട്ടറി വിനായക് മോഹൻ അറിയിച്ചു.
2025 ലെ പദ്ധതിയുടെ ഭാഗമായി 50 നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഉപകരണങ്ങളും,
വ്രൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനാകുന്ന ഒരു രോഗിക്കുള്ള സാമ്പത്തീക സഹായവും ബുധനാഴ്ച അങ്കമാലിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തതായി ആഘോഷ കമ്മിറ്റി കൺവീനർ ആൻസൺ ജേക്കബ്ബ് അറിയിച്ചു.
അങ്കമാലിയിൽ നടന്ന സ്നേഹ സ്പർശം പരിപാടിയുടെ ചടങ്ങുകൾക്ക് ആൻറിയ ഖത്തറിന്റെ പ്രസിഡണ്ട് ജോയ് പോൾ മുൻ പ്രസിഡണ്ട് വേലായുധൻ നായർ,
ജിജൊ മണവാളൻ, സുജോൺ , ശ്രീവൽസൻ ഗോവിന്ദൻ എന്നിവർ നേതൃത്വം കൊടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img