
മയക്കുമരുന്നിനെതിരെയുള്ള പോസ്റ്റർ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബേബി പി.വി. KHRA സംസ്ഥാന പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്യുന്നു.
കൊച്ചി: മയക്കുമരുന്നിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റും ഇൻഫോപാർക് പോലീസും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടായ്മ നടത്തി. കാക്കനാട് ഇടച്ചിറ ജംഗ്ഷനിൽ നടന്ന കൂട്ടായ്മ കേരള ഹോട്ടൽ & റസ്റ്റോറന്റ് സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്റ് അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുൾ ഷാന മുഖ്യാതിഥിയായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ്റ് കമ്മീഷണർ പി.വി. ബേബി മയക്കുമരുന്ന് വിരുദ്ധ സന്ദേശവും, ഇൻഫോപാർക്ക് എസ്.എച്ച്.ഒ. സജീവ്കുമാർ ജെ. എസ്. മയക്ക് മരുന്ന വിരുദ്ധ പ്രതിജ്ഞയും, പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡൻ്റ് അനീഷ് പന്തലാനി മുഖ്യപ്രഭാഷണവും നടത്തി. കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡൻ്റ് ടി. ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ. ടി. റഹിം, വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ പി. കെ. സുനിൽനാഥ്, തൃക്കാക്കര ഡെവലപ്മെൻ്റ് ഫോറം ജനറൽ കൺവീനർ എം. എസ്. അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി കെ. പി. യൂസഫ്, ട്രഷറർ ജോസിമാത്യു, ഇൻഫോപാർക് പോലീസ് സബ് ഇൻസ്പെക്ടർ പി. പി. സന്തോഷ് എന്നിവർ സംസാരിച്ചു. കൂട്ടായ്മയ്ക്ക് മുന്നോടിയായി കാക്കനാട് ജംക്ഷനിൽനിന്നും ആരംഭിച്ച ലഹരിവിരുദ്ധ ബൈക്ക് റാലി തൃക്കാക്കര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുധീർ എ. കെ. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ യൂണിറ്റുകളിൽനിന്നുള്ള കെ.എച്ച്.ആർ.എ ഭാരവാഹികളും അംഗങ്ങളടക്കമുള്ള നിരവധി ആളുകൾ ബൈക്ക് റാലിയിലും ലഹരിവിരുദ്ധ കൂട്ടായ്മയിലും പങ്കെടുത്തു.











