03:32am 27 September 2026
NEWS
ലഹരി വിരുദ്ധ ക്യാമ്പയിനും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
26/09/2026  05:47 PM IST
nila
ലഹരി വിരുദ്ധ ക്യാമ്പയിനും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

 

പുത്തൻകാവ്: മെട്രോപ്പോലീറ്റൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും നടത്തി. പിടിഎ പ്രസിഡണ്ട് പി.എൻ. സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ  ശിഹാബ് ഐ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടുവാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തൂഫാൻ കമാൻഡോസ് പ്രഖ്യാപനം ഹെഡ്മാസ്റ്റർ അലക്സ് വർഗീസ് മാവേലിക്കര നിർവഹിച്ചു. തൂഫാൻ കമാൻഡോസിന് പ്രത്യേകം എംബ്ലം ആലേഖനം ചെയ്ത തൊപ്പികൾ നൽകി. സിവിൽ എക്സൈസ് ഓഫീസർ ബി വിജയ ലക്ഷ്മി ലഹരിക്കെതിരെ വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ് പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ സജി പട്ടരുമഠം, സീനിയർ അസിസ്റ്റന്റ്  ലിജി അലക്സാണ്ടർ, പ്രോഗ്രാം ഓഫീസർ ഷീബ മനോജ്, സ്റ്റാഫ് സെക്രട്ടറി കെ ഓ തോമസ് , മുൻ പ്രോഗ്രാം ഓഫീസർ ജോഫി പി ജെ, വോളണ്ടിയർ ലീഡേഴ്സ് ക്രിസ്റ്റിൻ ഷിബു, അലീന അന്ന കോശി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി പ്രിൻസിപ്പാൾ സജി പട്ടരുമഠം പതാക ഉയർത്തൽ നടത്തി. തുടർന്ന് പുത്തൻകാവ് ജംഗ്ഷനിൽ കുട്ടികൾ തെരുവു നാടകവും മൂകാഭിനയവും അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.