01:21pm 24 October 2026
NEWS
കുഫോസിൽ ലഹരി വിരുദ്ധ രക്തദാന ബോധവത്കരണ സെമിനാറും രക്തദാന ക്യാമ്പും
13/10/2026  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ ലഹരി വിരുദ്ധ രക്തദാന ബോധവത്കരണ സെമിനാറും രക്തദാന ക്യാമ്പും
HIGHLIGHTS

രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം വൈസ് ചാൻസലർ ഡോ എ ബിജുകുമാർ, രജിസ്ട്രാർ ഡോ കെ ദിനേശ്, മെഡിക്കൽ ഓഫീസർ ഡോ ഷഫീഖ് മുഹമ്മദ്‌,  ഡോ ഉണ്ണികൃഷ്ണൻ, ഡോ ജെന്നി ആൻ ജോൺ, ജൂഡിത്  ദാസ് എന്നിവർ.

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ രക്ത ദാനം മഹാദാനം ആശയം ഉയർത്തി ഭീകരതക്കും ലഹരിക്കും എതിരെ ലഹരിവിരുദ്ധ ബോധവത്കരണ രക്തദാന സെമിനാറും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. എൻ എസ് എസ് കുഫോസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മാതൃഭൂമി സ്റ്റഡി സർക്കിളും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്‌ഘാടനം കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജുകുമാർ നിർവഹിച്ചു.  വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും  ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ക്യാമ്പിൽ  70 പതോളം യൂണിറ്റ് രക്തം ദാനം ചെയ്തതിനു കുഫോസിനു IMA യുടെ പ്രത്യേക അനുമോദന പത്രവും ലഭിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.  രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിനൊപ്പം  24 മണിക്കൂറും സജ്ജരായ 350 ഓളം രക്തദാന സന്നദ്ധ പ്രവർത്തകരുടെ ഡാറ്റ ഫോറവും കുഫോസ് എൻ എസ് എസ് ടീം തയ്യാറാക്കി സൂക്ഷിക്കുന്നുണ്ട്. രക്തദാനം ചെയ്ത എല്ലാവരെയും വൈസ് ചാൻസലർ അനുമോദിച്ചു.   ക്യാമ്പിന്റെ മെഡിക്കൽ ഓഫീസർ ഡോ  ഷഫീഖ് മുഹമ്മദ് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കുഫോസ് രജിസ്ട്രാർ ഡോ കെ ദിനേശ്, ഡോ ഉണ്ണികൃഷ്ണൻ എസ്, ഡോ ജെന്നി ആൻ ജോൺ , ശ്രീ രഞ്ജിത് എന്നിവർ ഉദ്ഖാടന സമ്മേളനത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img