
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ റിട്ടയർഡ് എസ്. ഐ ഷാജഹാൻ നയിക്കുന്ന കൊച്ചി മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്ര കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലേക് നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊച്ചി : കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ റിട്ടയർഡ് എസ്. ഐ ഷാജഹാൻ നയിക്കുന്ന കൊച്ചി മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്ര കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലേക് നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു.
കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂർ ,കണ്ണൂർ, കാസർഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്, അട്ടപ്പാടി,അഗളി, തൃശ്ശൂർ, എറണാകുളം ജില്ലകൾ സന്ദർശിച്ച ശേഷമാണ് കൊച്ചി മെട്രോയിൽ എത്തിച്ചേർന്നത്. ഏകദേശം 1450 കിലോമീറ്റർ 24 ദിവസം കൊണ്ട് യാത്ര ചെയത് എഴുപതോളം സ്കൂളുകളിലും 45 ഓളം പൊതുസ്ഥലങ്ങളിലും ഈ ബോധവൽക്കരണ യാത്രയുടെ സന്ദേശം എത്തിക്കാൻ ഷാജഹാന് കഴിഞ്ഞു. ഉച്ചയ്ക്ക് 12 മണിക്ക് ജെ എൽ എൻ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മെട്രോ യാത്രയ്ക്ക് ശേഷം ഹെക്കോർട്ട് -ഫോർട്ട് കൊച്ചി റൂട്ടിൽ വാട്ടർ മെട്രോയിലും ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചു.
ഇനി ഇടുക്കി, മൂന്നാർ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, പാറശ്ശാല, വഴി കൊല്ലത്ത് എത്തിച്ചേരുന്ന ഷാജഹാൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപടി ഏകദേശം 2025 കിലോമീറ്റർ യാത്ര ചെയ്ത് ജൂലൈ 2ന് ഉച്ചയ്ക്ക് കൊല്ലത്ത് സമാപിക്കും
Photo Courtesy - Google










