06:15am 10 November 2026
NEWS
കൊച്ചി മെട്രോയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്ര
23/06/2025  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്ര
HIGHLIGHTS

കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ റിട്ടയർഡ് എസ്. ഐ ഷാജഹാൻ നയിക്കുന്ന കൊച്ചി മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ  സൈക്കിൾ യാത്ര കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലേക് നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊച്ചി : കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ റിട്ടയർഡ് എസ്. ഐ ഷാജഹാൻ നയിക്കുന്ന കൊച്ചി മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ  സൈക്കിൾ യാത്ര കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലേക് നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു.

കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂർ ,കണ്ണൂർ, കാസർഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്,  അട്ടപ്പാടി,അഗളി, തൃശ്ശൂർ, എറണാകുളം ജില്ലകൾ സന്ദർശിച്ച ശേഷമാണ് കൊച്ചി മെട്രോയിൽ എത്തിച്ചേർന്നത്. ഏകദേശം 1450 കിലോമീറ്റർ 24 ദിവസം കൊണ്ട് യാത്ര ചെയത് എഴുപതോളം സ്കൂളുകളിലും 45 ഓളം പൊതുസ്ഥലങ്ങളിലും ഈ ബോധവൽക്കരണ യാത്രയുടെ സന്ദേശം എത്തിക്കാൻ ഷാജഹാന് കഴിഞ്ഞു.  ഉച്ചയ്ക്ക് 12 മണിക്ക് ജെ എൽ എൻ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മെട്രോ യാത്രയ്ക്ക് ശേഷം ഹെക്കോർട്ട് -ഫോർട്ട് കൊച്ചി റൂട്ടിൽ വാട്ടർ മെട്രോയിലും ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചു.

ഇനി ഇടുക്കി, മൂന്നാർ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, പാറശ്ശാല, വഴി കൊല്ലത്ത് എത്തിച്ചേരുന്ന ഷാജഹാൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപടി ഏകദേശം 2025 കിലോമീറ്റർ യാത്ര ചെയ്ത്  ജൂലൈ 2ന് ഉച്ചയ്ക്ക്  കൊല്ലത്ത് സമാപിക്കും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img