03:58pm 18 April 2026
NEWS
അന്റാലിയ ഡിപ്ലോമസി ഫോറം 2026: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ഖത്തർ അമീർ
18/04/2026  12:51 PM IST
nila
അന്റാലിയ ഡിപ്ലോമസി ഫോറം 2026: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ഖത്തർ അമീർ

 

​അന്റാലിയ: തുർക്കിയിൽ ആരംഭിച്ച 'അന്റാലിയ ഡിപ്ലോമസി ഫോറം 2026'-ന്റെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പങ്കെടുത്തു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അമീർചടങ്ങിലെത്തിയത്.ഭാവി രൂപീകരണത്തിലെ അനിശ്ചിതത്വങ്ങൾ നേരിടുക (Dealing with Uncertainties When Shaping the Future) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഫോറം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, ഗവൺമെന്റ് പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകളുടെ വക്താക്കൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു. ലോകം നേരിടുന്ന വിവിധ വെല്ലുവിളികളും നയതന്ത്രപരമായ പരിഹാരങ്ങളും ഫോറത്തിൽ ചർച്ചയാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img