03:45pm 10 November 2026
NEWS
'മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറഞ്ഞാൽ മാത്രം വിശ്വസിക്കും'; ശ്വേതയുടെ വാദം തള്ളി അൻസിബ
04/07/2026  06:52 PM IST
NILA
മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറഞ്ഞാൽ മാത്രം വിശ്വസിക്കും; ശ്വേതയുടെ വാദം തള്ളി അൻസിബ

കൊച്ചി: 'അമ്മ' പ്രസിഡൻ്റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ അവകാശവാദം തള്ളി നടി അൻസിബ ഹസൻ. ഇക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറഞ്ഞാൽ മാത്രമേ വിശ്വസിക്കാനാകൂവെന്നും, ശ്വേത മേനോന്റെ വാക്ക് മാത്രം അംഗീകരിക്കാൻ കഴിയില്ലെന്നും അൻസിബ വ്യക്തമാക്കി.

ടിനി ടോമിനെതിരായ കേസിൽ മൊഴി നൽകുന്നതിനായി കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കരുതെന്ന് സൂപ്പർതാരങ്ങൾ ആവശ്യപ്പെട്ടെന്ന ശ്വേതയുടെ വിശദീകരണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും, അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഇരുവരും തന്നെ പൊതുവേദിയിൽ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ്, കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img