
സുഗതൻ്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു.
നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാല്‍ സുഗതൻ ജയിലില്‍ തുടരണം. കോര്‍പ്പറേഷനിലെ കൗണ്‍സിലർ സ്ഥാനം നഷ്‌ടമാകും.
ആറുമാസവും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നില്‍ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിർണായക തീരുമാനം. വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആർ സുഗതൻ.
കഴിഞ്ഞ മാസമാണ് സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. നഗരസഭയിലെ ബിജെപി ഭരണത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് ബിജെപി കൗണ്‍സിലർ കൂടിയായ സുഗതനെതിരായ കാപ്പ കേസ്. നിലവില്‍ വിയ്യൂർ സെൻട്രല്‍ ജയില്‍ കഴിയുകയാണ് സുഗതൻ. മൂന്ന് മാസം മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ വിട്ടുനിന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും.
Photo Courtesy - Google











