
എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ P ശ്രീരാജും പാർട്ടിയും എറണാകുളം ടൗണിൽ KSRTC ബസ് സ്റ്റാൻഡിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ 6.22 ഗ്രാം ഹെറോയിൻ,54.581 ഗ്രാം കഞ്ചാവ് എന്നി മാരക ലഹരി വസ്തുക്കൾ വിൽപ്പനയ്ക്കായി കടത്തി കൊണ്ടുവന്ന കുറ്റത്തിന് ആസാം സംസ്ഥാനത്ത് നാഗോൺ ജില്ലയിൽ രൂപാഹി താലൂക്ക് സിംഗിയപതാർ വില്ലേജ് ജൂരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഡാഗോൺ ദേശത്ത് മൊനിർ ഉദീൻ മകൻ ഷെറിഫുൾ ഹക്ക് (24/2025) എന്നയാളെ അറസ്റ് ചെയ്തു.മയക്കുമരുന്ന് വ്യാപനത്തിനെതിരെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിനെ കൂടാതെ അസ്സി . എകൈ്സസ് ഇൻസ്പെക്ടർ O.N.അജയകുമാർ പ്രിവൻ്റീവ് ഓഫീസർ ജനീഷ് കുമാർ , പ്രിവൻ്റീവ് ഓഫിസർമാരായ (ഗ്രേഡ് )ബസന്ത് കുമാർ.P.S,സുനിൽ.P.S, പ്രതീഷ്.ടി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് എം. ടി, ജിജോ അശോക്, വനിത സിവിൽ എകൈ്സസ് ഓഫിസർമാരായ ലത.എം,വിജി, ഡ്രൈവർ അഫ്സൽ എന്നിവരും പങ്കെടുത്തു. ടി കേസ് EEANSS ലെ NDPS CR 31/25 ആയി കേസ് രജിസ്റ്റർ ചെയ്തു











