08:01pm 18 April 2026
NEWS
ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരെ പുതിയ കേസ്

27/02/2025  01:51 PM IST
nila
ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരെ പുതിയ കേസ്

കണ്ണൂർ: ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ പുതിയ കേസ്. ജയിലിനുള്ളിൽവെച്ച് സഹതടവുകാരിയെ ആക്രമിച്ചതിനാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. വിദേശ വനിതയായ തടവുകാരിയെയാണ് ഷെറിൻ ആക്രമിച്ചത്. ഈ മാസം 24നാണ് സംഭവം. ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് വിദേശ വനിതയെ അക്രമിക്കുകയായിരുന്നു. കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഇരുവരും ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ  കണ്ണൂർ ടൗൺ പോലീസാണ് 

ജയിലിൽ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിൽമോചനം നൽകാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.

ഷെറിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ജയിലിൽ ഇവർക്ക് വഴിവിട്ട് പരിഗണനകൾ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം ഉണ്ടാകുയും ചെയ്തിരുന്നു.

മുമ്പും സഹതടവുകാരുമായി ഷെറിൻ പ്രശ്‌നങ്ങളിലേർപ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ ജയിലിലെ നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ വാദം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img