04:12am 01 May 2026
NEWS
അമ്പലപ്പുഴയിൽ വീണ്ടും കഞ്ചാവ് വേട്ട നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
18/06/2025  09:59 PM IST
സണ്ണി ലുക്കോസ്
അമ്പലപ്പുഴയിൽ വീണ്ടും കഞ്ചാവ് വേട്ട നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ കോമനയിൽ കാശിനാഥൻ(22), 15-ാം വാർഡ് പുതുവൽ കോമന (മഠത്തിൽ പറമ്പ്)യിൽ ഹരികൃഷ്ണൻ(22),15-ാം വാർഡ് പുതുവൽ വീട്ടിൽ ഷംനാദ്(20) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെ അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വച്ച് കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെ പോലീസിനെ കണ്ട ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂൾ പരിസരത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടത്. ഒളിവിൽ പോയ പ്രതികളെ 24 മണിക്കൂറിനകം പുറക്കാട് ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു.

ഇൻസ്പെക്ടർ എം പ്രതീഷ്കുമാർ, എസ് ഐമാരായ അനീഷ് കെ ദാസ്,നിധിൻ രാജ്,പ്രിൻസ് സൽപുത്രൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിമോൻ,രതീഷ് വാസു, ജോസഫ് ജോയി,എബിൻ സിൽവസ്റ്റർ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്,മിഥുൻ,ശ്രീജി, അമ്പാടി,ഹോംഗാർഡ് ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച 6 ഗ്രാം എം ഡി എം എയുമായി ഒരു യുവാവിനെ അമ്പലപ്പുഴയിലെ ഗണപതിവട്ടത്ത് നിന്ന് പിടികൂടിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.