01:11am 13 November 2026
NEWS
​ഖത്തർ എനർജി കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം: വൻ തീപിടുത്തം, പേൾ ജിടിഎൽ പ്ലാന്റിനും തകരാർ
19/03/2026  01:13 PM IST
nila
​ഖത്തർ എനർജി കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം: വൻ തീപിടുത്തം, പേൾ ജിടിഎൽ പ്ലാന്റിനും തകരാർ

 

 

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം. ഖത്തർ എനർജിയുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) പ്ലാന്റുകൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പ്ലാന്റുകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും വലിയ രീതിയിലുള്ള തീപിടുത്തമുണ്ടായതായും ഖത്തർ എനർജി ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.ബുധനാഴ്ച (മാർച്ച് 18) റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ പേൾ ജിടിഎൽ (Pearl GTL) പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് വ്യാഴാഴ്ച പുലർച്ചെ എൽഎൻജി കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് വീണ്ടും മിസൈലുകൾ എത്തിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിലും പ്ലാന്റിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.ആക്രമണം നടന്നയുടൻ തന്നെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്ലാന്റുകൾക്ക് കനത്ത തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ആർക്കും പരിക്കേറ്റതായോ ജീവഹാനി സംഭവിച്ചതായോ റിപ്പോർട്ടുകളില്ല.ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾ ആഗോള ഇന്ധന വിപണിയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൈമാറുമെന്നും ഖത്തർ എനർജി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img