
പുലിയൂർ: ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാര്‍ഷിക പൊതുയോഗം നടത്തി. രാമായണമാസാചരണം, പ്രതിഭാ സംഗമം, കുടുംബ സംഗമം, കൗൺസിലിംഗ് ക്ലാസുകൾ, പെന്‍ഷന്‍ വിതരണം, ആദ്ധ്യാത്മിക പഠനകേന്ദ്രം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുവാന്‍ തീരുമാനിച്ചു.
2025- 26 വർഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും 2026- 27 വർഷത്തേക്കുള്ള ബജറ്റും പസ്സാക്കി.
കരയോഗം പ്രസിഡന്‍റ് അഡ്വ. ഡി. നാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി വി. കെ. പുരുഷോത്തമൻ പിള്ള, കരയോഗം ട്രഷറർ ടി. എൻ. രാജഗോപാൽ, ജോ. സെക്രട്ടറി തൃപ്പാദം വിജയൻ പിള്ള, വൈസ് പ്രസിഡന്‍റ് സി. പി. ജയകുമാർ, പ്രൊഫ.കെ.എന്‍ ഗോപാലകൃഷ്ണകുറുപ്പ്, പി.ആര്‍. സദാശിവൻ പിള്ള, കെ.എന്‍ ബാലകൃഷ്ണന്‍ നായര്‍, കെ.പി സോമശേഖരന്‍ നായര്‍, എന്‍.ശ്രീകുമാര്‍, ടി. കെ ഉണ്ണികൃഷ്ണപിള്ള, റ്റി.എൻ മുരളീധരൻ പിള്ള, സി. കെ രാധാകൃഷ്ണൻ നായർ, വി. ആർ ഗോപിനാഥ കാരണവർ, എം. എൻ ശശിധരൻ നായർ, വി. കെ ഗോപാലകൃഷ്ണ പണിക്കർ, സോമൻ ചെറുകര, ഹരികുമാർ പുളിയക്കാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.











