07:38pm 09 November 2026
NEWS
ദേശീയപാത വികസനം പ്രധാനനേട്ടമായി ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിന്റെ പ്രോ​ഗ്രസ് റിപ്പോർട്ട്
23/05/2025  07:56 PM IST
nila
ദേശീയപാത വികസനം പ്രധാനനേട്ടമായി ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിന്റെ പ്രോ​ഗ്രസ് റിപ്പോർട്ട്

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വർഷത്തെ പ്രോ​ഗ്രസ് റിപ്പോർട്ടും പുറത്തിറക്കി. സർക്കാരിന്റെ നാലാം വർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോ​ഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. ദേശീയപാത വികസനം പ്രധാനനേട്ടമായി ഉയർത്തിക്കാട്ടിയാണ് പ്രോ​ഗ്രസ് റിപ്പോർട്ട്. 

എൽഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ എടുത്തുകാട്ടിയാണ് പ്രേ​ഗ്രസ് റിപ്പോർട്ട്, പ്രകടന പത്രികയിലെ വാ​ഗ്ദാനങ്ങളുടെ നിർവഹണ പുരോഗതി വിലയിരുത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രകടനപത്രികയിൽ പറയാതെ നടപ്പാക്കിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. കേരളത്തിലെ ദേശീയപാത വികസനം കേന്ദ്രസർക്കാർ ഉപേക്ഷിക്കാനൊരുങ്ങിയതാണെന്ന് പ്രോ​ഗ്രസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ദേശീയപാതാ വികസനം യാഥാർഥ്യമാകാൻ കാരണം ഇടതുസർക്കാർ ആണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. 

സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമത്തിനും പശ്ചാത്തലവികസനത്തിനും തുല്യപ്രാധാന്യമാണു നൽകുന്നതെന്ന് മുഖവുരയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എല്ലാ നിലയിലും നാടിനു വലിയ പുരോഗതിയാണുള്ളതെന്ന് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തുറന്ന ജീപ്പിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. സംസ്ഥാനത്തുണ്ടാകുന്ന മാറ്റവും പുരോഗതിയും ജനം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് പരിപാടികളിലെ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img