01:39pm 11 November 2026
NEWS
ക്രിസ്ത്യൻ കോളജ്‌ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായ്മയുടെ വാർഷിക സമ്മേളനം
07/10/2025  06:42 PM IST
nila
 ക്രിസ്ത്യൻ കോളജ്‌ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായ്മയുടെ വാർഷിക സമ്മേളനം

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജ്‌ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായ്മയുടെ വാർഷിക സമ്മേളനം 20-ന്‌ തിങ്കളാഴ്ച്ച ദീപാവലി ദിനത്തിൽ കോളജിൽ നടക്കും. 
റവ. എ എ പൈലി മെമ്മോറിയൽ സെമിനാർ ഹാളിൽ രാവിലെ 10 മണിക്കു ചേരുന്ന യോഗം പർവ്വതാരോഹകയും സോളോ ട്രാവലറുമായ സീന സാറ മജ്നു ഉദ്ഘാടനം ചെയ്യും. മാദ്ധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ഷാർളി ബെഞ്ചമിൻ മുഖ്യ പ്രഭാഷണം നടത്തും. 
പ്രിൻസിപ്പൽ ഡോ. എ. ഏബ്രഹാം അദ്ധ്യക്ഷനായിരിക്കും. 
ഗായകനും സംഗീത സംവിധായകനുമായ സാംജി ആറാട്ടുപുഴയേയും കോളജിന്റെ മുൻ പ്രിൻസിപ്പൽ  ഇൻ ചാർജ് റൂബി മാത്യുവിനേയും ആദരിക്കും. 
ഡയമണ്ട്‌ ജൂബിലി പ്രോജക്റ്റായ സ്നേഹവീടിന്‌ അന്തരിച്ച പ്രൊഫ. കൈലാസത്തിന്റെ സ്മരണാർത്ഥം "കൈലാസം" എന്നു നാമകരണം ചെയ്യും. 
കോളജുകളുടെ ദേശീയ റാങ്കിംഗായ നിർഫ് (NIRF) പട്ടികയിൽ 215-ആം സ്ഥാനത്ത്‌ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്‌ ഇടം നേടിയ പശ്ചാത്തലത്തിലാണ്‌ ഈ വർഷത്തെ സമ്മേളനം. 
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികളും വിരമിച്ച അദ്ധ്യാപകരും അനദ്ധ്യാപകരും സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എ. ഏബ്രഹാം, അലുമ്‌നൈ ജനറൽ സെക്രട്ടറി അഡ്വ. പി ഇ ലാലച്ചൻ, ഭാരവാഹികളായ അഡ്വ. എബി കുര്യാക്കോസ്‌, എൻ ജി മുരളീധരകുറുപ്പ്‌, സതീഷ്‌ മാണിക്കശേരി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.