02:02am 20 October 2026
NEWS
പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ആദരവ് സമ്മേളനവും
12/10/2026  09:05 PM IST
nila
പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ആദരവ് സമ്മേളനവും

കോടുകുളഞ്ഞി: പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ആദരവ് സമ്മേളനവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം  ജി. കൃഷ്ണൻകുമാർ ഉദ്ഘാടനം ചെയ്തു. 
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രഘുപ്രസാദ്‌ മുഖ്യ പ്രഭാഷണം  നടത്തി.
ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. രാജൻ എബ്രഹാം അധ്യക്ഷത വഹിച്ചു. 
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി  രഘുപ്രസാദിനെചടങ്ങിൽ ആദരിച്ചു.
മത്സരവിജയികൾക്ക് സമ്മാനദാനം നൽകി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സലിം പടിപ്പുരക്കൽ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ, പഞ്ചായത്ത് മെമ്പർ ജിജു ഉമ്മൻ ഇടുക്കുള, അഡ്വ തോമസ് ഫിലിപ്പ്, ഡേവിഡ് ചെറിയാൻ,നൈനാൻ ഉമ്മൻ, റ്റി മാത്യു, മാത്യു രാജൻ, ബി രമണിനായർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img