08:11pm 11 November 2026
NEWS
ധന്യ മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് പ്രഖ്യാപനം (ശനി)
07/11/2025  09:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ധന്യ മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് പ്രഖ്യാപനം  (ശനി)

കൊച്ചി: ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനആഘോഷങ്ങൾ  ഇന്ന് (ശനി)വല്ലാര്‍പാടം ബസിലിക്കയില്‍ നടത്തും. വൈകീട്ട്  4.30 -ന് ആരംഭിക്കുന്ന ദിവ്യബലിയിൽലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും.  വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സി.റ്റി.സിക്ക് നല്‍കി നിര്‍വ്വഹിക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും. തുടര്‍ന്ന് ഏലീശ്വചരിതം ഗാനശില്പത്തിന്റെ അവതരണമുണ്ടായിരികും.

പ്രഖ്യാപന ചടങ്ങുകളുടെ  ഒരുക്കങ്ങൾ പൂർത്തിയായതായി സി ടി സി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സിടിസി, സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ റവ.ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവർ അറിയിച്ചു.

ഇന്ന് നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കുന്നതിനായി  സിടിസി സന്യാസിനികളുംഓസിഡി വൈദികരും ബ്രദേഴ്സും ഉൾപ്പെടെയുള്ള 100 അംഗ ഗായകസംഘ ത്തിൻ്റെ പരിശീലനം പൂർത്തിയായി.മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ജർമൻ ഭാഷകളിലാണ്  ഗാനങ്ങൾ ആലപിക്കുന്നത്.റെക്സ് ഐസക്കിൻ്റെ നേതൃത്വത്തിലാണ് ഗാനശുശ്രൂഷ.
എൽഡ്രിക് ഐസക്, കെസ്റ്റർ, ഗാഗുൽ ജോസഫ്, സിസ്റ്റർ മിൽഡ സി.റ്റി.സി എന്നിവർ  നേതൃത്വം നൽകും. ഷെവലിയർ ഡോ. പ്രിമൂസ് പെരിഞ്ചേരി, സിന്ധുപീറ്റർ മുള്ളൂർ എന്നിവർ രചിച്ച ഏലീശ്വാമ്മയുടെ 2 പുതിയ ഗാനങ്ങൾ ഗായകസംഘം ആലപിക്കും. എൽഡ്രിജ് ഐസക്, സിസ്റ്റർ മിൽഡ സി.റ്റി.സി എന്നിവരാണ് പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത്.മൂന്നു  ദിവസങ്ങളിലായി നടന്ന മദർ ഏലീശ്വായുടെ ഛായാചിത്ര പ്രയാണം വരാപ്പുഴ അതിരൂപതയുടെ വിവിധ ദേവാലയങ്ങളിൽ സഞ്ചരിച്ച് വല്ലാർപാടത്ത് സമാപിച്ചു.
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img