NEWS
ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും
17/09/2025 07:42 PM IST
nila

ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും നടന്നു സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻ്റ് രമേശ് കുമാർ അധ്യക്ഷനായി. സാഹിത്യകാരി ജയശ്രീ പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മനോജ് കുമാർ , ജോൺസി ചെറിയാൻ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി . പി ആർ വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള ദേവി, ബ്ലോക്ക് പഞ്ചായത്തംഗം ജെബിൻ പി വർഗീസ്, ഗ്രന്ഥശാല സെക്രട്ടറി മനോജ് കുമാർ, ജോൺസി ചെറിയാൻ,
കെ എസ് ബിന്ദു, സി എം മുരളീധരൻ എന്നിവർ സംസാരിച്ചു.
പ്രൊഫ. ആർ രാജഗോപാൽ, ഡോ. എസ് ശരൺ, നിലക്കലേത്ത് രവീന്ദ്രൻ നായർ,പി കെ ശിവൻ എന്നിവരെ ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കലാ കായിക മത്സരങ്ങൾ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











