07:48pm 12 November 2026
NEWS
അനെക്സ് ഫെൻടെക് ’26 ദോഹയിൽ വിജയകരമായി സമാപിച്ചു
24/01/2026  04:15 PM IST
nila
അനെക്സ് ഫെൻടെക് ’26 ദോഹയിൽ വിജയകരമായി സമാപിച്ചു

 


ദോഹ: പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ അനെക്സ് ഖത്തർ സംഘടിപ്പിച്ച ഫെൻടെക് & എനർജി ടെക് കോൺക്ലേവ് – അനെക്സ് ഫെൻടെക് ’26 ശ്രദ്ധേയമായി.
ദോഹ ഹിൽട്ടൺ ഹോട്ടലിൽ നടന്നകോൺക്ലേവ്ഇന്ത്യൻ അംബാസഡർ  വിപുൽ  ഉദ്ഘാടനം ചെയ്തു.  ഫിൻടെക്, എനർജി ടെക് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കൃത്രിമ ബുദ്ധിയുടെ വ്യവസായ പ്രയോഗങ്ങളും  അറിവും അനുഭവവുമായി.
 ഫിൻടെക്കും എനർജി ടെക്കും സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച്  ഉദ്ഘാടന പ്രസംഗത്തിൽ അംബാസിഡർ വിശദീകരിച്ചു.
ഐടികാൻ സൊലൂഷൻസ് ജനറൽ മാനേജർ അഹമ്മദ് ഫർഷൂഖ്, ഡിജിറ്റൽ ട്വിൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – വ്യവസായത്തിന്റെ ഭാവി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫിൻടെക് അസോസിയേഷൻ ചെയർമാനും ദ ഫൗണ്ടേഴ്സ് മജ്ലിസ് സിഇഒയുമായ ഗൗരവ് സച്ച്ദേവ, ഫിൻടെക് മേഖലയിലെ ഡിജിറ്റൽ പേയ്മെന്റുകളും ഡിജിറ്റൽ മണി ട്രെൻഡുകളും വിശദീകരിച്ചു.
ഇന്നൊവേഷൻ ലാൻഡ്‌സ്‌കേപ് – എനർജി ടെക് & ഫിൻടെക് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. അലൻ വില്ലെഗാസ് (Ph.D), മുഹമ്മദ് മഹ്മൂദ് തവാക്കോൾ (മൈക്രോസോഫ്റ്റ് – എനർജി സെക്ടർ സി.ടി.ഒ), മന്ദാർ സാഹസ്രബുധേ (സൈബർ സെക്യൂരിറ്റി അഡ്വൈസർ) എന്നിവർ പങ്കെടുത്തു.
പരിപാടിക്ക് അനെക്സ് പ്രസിഡന്റ് എഞ്ചിനീയർ ലീന ഹരിഗോവിന്ദ് സ്വാഗതവും അനെക്സ് സെക്രട്ടറി എഞ്ചിനീയർ അനീഷ് നന്ദിയും പറഞ്ഞു. എഞ്ചിനീയർ ദീപ, എഞ്ചിനീയർ രാം മോഹൻ എന്നിവർ അവതാരകരായിരുന്നു.
1997-ൽ ഖത്തറിൽ രൂപീകരിക്കപ്പെട്ട അനെക്സ് ഖത്തർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി (IBPC) അഫിലിയേറ്റ് ചെയ്ത സംഘടനയാണ്. കഴിഞ്ഞ 25 വർഷത്തിലധികമായി സാങ്കേതിക വിദ്യാഭ്യാസവും നേതൃത്ത്വ വികസനവും ലക്ഷ്യമാക്കി നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്ന സംഘടനയാണ് അനെക്സ് ഖത്തർ.
വിവിധ രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ബിസിനസ് നേതാക്കളും സീനിയർ മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്ത കോൺക്ലേവ്, ഖത്തറിലെ സാങ്കേതിക സമൂഹത്തിന് അറിവ് പങ്കുവയ്ക്കുന്ന വേദിയായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img