11:51pm 19 October 2026
NEWS
പിണറായി വിജയൻ നരകത്തിൽ പോകുമെന്ന് അണ്ണാമലൈ
22/09/2025  06:38 PM IST
nila
പിണറായി വിജയൻ നരകത്തിൽ പോകുമെന്ന് അണ്ണാമലൈ

ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ പിണറായി വിജയൻ ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയതെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്നും പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യവേ അണ്ണാമലൈ പറഞ്ഞു.  ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആഗോള അയ്യപ്പ സംഗമത്തിനു ബദലായാണ്  ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. 2018 ൽ കണ്ട കാഴ്ച ഇപ്പോൾ പന്തളത്ത് കാണുന്നുവെന്നും കെ അണ്ണാമലൈ പറഞ്ഞു. സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് ആഗോള അയ്യപ്പ സംഗമത്തിനു പിണറായി വിജയൻ ക്ഷണിച്ചത്. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണ്. ഇങ്ങനെ ഉള്ളവർ നരകത്തിൽ പോകും എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിനു യോഗ്യത ഉള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018ൽ അത്തരത്തിലുള്ള പ്രവർത്തികളാണ് പിണറായി ചെയ്തതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അണ്ണാമലൈ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img