05:22am 23 September 2026
NEWS
തമിഴിൽ വീണ്ടും വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കുന്ന അന്നബെൻ.
10/12/2025  04:44 PM IST
News desk
തമിഴിൽ വീണ്ടും വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കുന്ന അന്നബെൻ...

പി.എസ്.വിനോദരാജ് സംവിധാനം ചെയ്ത 'കൊട്ടുക്കാളി' എന്ന ചിത്രം മുഖേന തമിഴ് കോളിവുഡിലും പ്രവേശിച്ച മലയാളി നടിയാണ് അന്നബെൻ. പ്രഭാസ്, കമൽഹാസൻ, ദീപിക പദുകോൺ, അമിതാപ്  ബച്ചൻ തുടങ്ങിയ താരങ്ങൾ അണിനിരന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലും അന്നബെൻ  മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 'കൊട്ടുക്കാളി' എന്ന സിനിമയെ തുടർന്ന് അന്നബെൻ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹരീഷ് ദുരൈരാജ്  സംവിധാനം ചെയ്യുന്ന, അർജുൻ ദാസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിലാണ് അന്നബെൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ 'യോഗി' ബാബു, വടിവുക്കരശി എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.  ഈ നാലുപേരെ ചുറ്റിപ്പറ്റിയുള്ള കഥയായിട്ടാണത്രെ ചിത്രം ഒരുങ്ങുന്നത്. ഷോൺ റോൾഡനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ട്.   'കൊട്ടുക്കാളി' എന്ന  ചിത്രത്തിലേതുപോലെ ഈ സിനിമയിലും അന്നബെന്നിന് വ്യത്യസ്ത കഥാപാത്രമാണ് നൽകിയിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img