06:16am 13 November 2026
NEWS
പേര്മാറ്റം ആവശ്യം തള്ളി രാഷ്ട്രീയ പ്രേരിതമെന്ന് അഞ്ജലി നായര്‍
04/04/2026  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പേര്മാറ്റം ആവശ്യം തള്ളി  രാഷ്ട്രീയ പ്രേരിതമെന്ന് അഞ്ജലി നായര്‍

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ ആവശ്യം റിട്ടേണിംഗ് ഓഫീസര്‍ തള്ളി . വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി പി.വി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്നതായിരുന്നു ആവശ്യം . 

സിനിമാ മേഖലയിലും പൊതുസമൂഹത്തിലും അഞ്ജലി നായര്‍ എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും, ഇതേ പേരില്‍ തന്നെ ബാലറ്റ് പേപ്പറിലും, ഇവിഎം മെഷീനിലും പേര് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. 

തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നു അനുകൂല ഉത്തരവ് സമ്പാദിച്ച് ഇന്ന് (04.04.2026) തൃപ്പുണിത്തുറ നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ ഹിയറിംഗിന് ഹാജരായി രേഖകള്‍ സമര്‍പ്പിച്ചുവെങ്കിലും അഞ്ജലിയുടെ ആവശ്യം റിട്ടേറിംഗ് ഓഫീസര്‍ തള്ളുകയായിരുന്നു. 

രാഷ്ട്രീയ പ്രേരിതമായാണ് തന്റെ അപേക്ഷ പരിഗണിക്കാതെ തള്ളിയതെന്നും പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അഞ്ജലി നായര്‍ പറഞ്ഞു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img