09:20pm 30 April 2026
NEWS
കഴിവുള്ള കലാകാരന്മാർക്കായി പുതിയ മ്യൂസിക് കമ്പനി തുടങ്ങിയ അനിരുദ്ധ്..
18/02/2026  02:53 PM IST
Cinema desk
കഴിവുള്ള കലാകാരന്മാർക്കായി പുതിയ മ്യൂസിക് കമ്പനി തുടങ്ങിയ അനിരുദ്ധ്..

തമിഴ് സിനിമയിലെ മുൻനിര സംഗീതസംവിധായകനായ അനിരുദ്ധ് ഇപ്പോൾ തമിഴിലും തെലുങ്കിലുമായി  മുൻനിര നായകന്മാർ അഭിനയിക്കുന്ന ഏഴെട്ടു  ചിത്രങ്ങൾക്ക് സംഗീതം നൽകി വരികയാണ്. ഇങ്ങിനെ വളരെയധികം ബിസിയായി പ്രവർത്തിച്ചുവരുന്ന അനിരുദ്ധ് ഇടയ്ക്കിടെ ലൈവ് മ്യൂസിക് പ്രോഗ്രാം നടത്താനും സമയം കണ്ടെത്താറുണ്ട്. ഇങ്ങിനെ വിശ്രമമില്ലാതെ സംഗീതത്തിനായി പ്രവർത്തിച്ച് വരുന്ന അനിരുദ്ധ് സംഗീതത്തിൽ നല്ല കഴിവുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി ഇപ്പോൾ ഒരു പുതിയ മ്യൂസിക് കമ്പനിയും തുടങ്ങിയിട്ടുണ്ട്. 'ആൽബുക്കർക് റെക്കോർഡ്സ്' എന്നാണ് ഈ കമ്പനിയുടെ  പേര്.  സിനിമാ ഗാനങ്ങളും, പോപ്പ് ഗാനങ്ങളും വലിയ തോതിൽ ജനപ്രിയമാക്കാനുള്ള പദ്ധതിയിട്ടിട്ടാണത്രെ ഈ മ്യൂസിക് കമ്പനി തുടങ്ങിയിരിക്കുന്നത്. ഒരു ജനപ്രിയ അമേരിക്കൻ പരമ്പരയായ 'ബ്രേക്കിംഗ് ബാഡിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ടാണത്രെ അനിരുദ്ധ് തന്റെ ഈ സ്റ്റുഡിയോക്ക് ഈ പേരിട്ടിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img