
തെരുവ് നായയെ ഒരുസംഘം യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. കർണാടകയിലെ ചിക്കനാഹള്ളിയിലാണ് സംഭവം. ബെല്ലന്തൂർ മേഖലയിലെ ഒരു റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിനോടു ചേർന്നുള്ള ലേബർ ഷെഡിലാണ് ഈ ഭീകരത നടന്നത്. മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
സ്ഥിരമായി ഭക്ഷണം നൽകിക്കൊണ്ടിരുന്ന ‘മിലി’ എന്ന നായയെ ഒക്ടോബർ 13ന് ഷെഡിനുള്ളിൽ യുവാക്കൾ ക്രൂരമായി പീഡിപ്പിക്കുന്നതായി കണ്ടുവെന്നാണ് മൃഗസംരക്ഷണ പ്രവർത്തകയായ യുവതിയുടെ പരാതി. സംഭവത്തിന് പിന്നാലെ അവർ ബെല്ലന്തൂർ പൊലീസിൽ പരാതി നൽകി.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നായയെ കണ്ടെത്തി. നായയുടെ ജനനാവയവത്തിൽ പരിക്കുകൾ കണ്ടെത്തിയതായും ശാരീരിക സ്രവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ സംഘടനകൾ ഈ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചിരിക്കുകയാണ്.











