06:51pm 11 November 2026
NEWS
മത സംവരണം ദേശീയ പിന്നാക്ക കമ്മീഷൻ തീരുമാനം സ്വാഗതാർഹം അനിൽ വിളയിൽ
01/11/2025  05:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത സംവരണം ദേശീയ പിന്നാക്ക കമ്മീഷൻ തീരുമാനം സ്വാഗതാർഹം  അനിൽ വിളയിൽ

കൊച്ചി: ഭരണഘടനയ്ക്ക് വിരുദ്ധമായി കേരളത്തിൽ  നടപ്പാക്കിയിരിക്കുന്ന മുസ്ലീം - ക്രൈസ്തവ മത സംവരണം തെറ്റാണെന്ന് ദേശീയ പിന്നാക്ക കമ്മീഷന്റെ നിലപാട് സ്വാഗതാർഹമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. കേരളത്തിലെ മുസ്ലിം ക്രൈസ്തവ സമൂഹം മറ്റു സംസ്ഥാനങ്ങളിലെ പോലെ പിന്നാക്കം അല്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ വിഭാഗങ്ങൾ പിന്നാക്കമല്ല എന്ന് 2005ലെ രജീന്ദ്ര സച്ചാർ കമ്മിറ്റി തന്നെ കണ്ടെത്തിയിരുന്നു. മുസ്ലിം സമുദായത്തിന് ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ജോലിക്ക് സംവരണം നൽകിയിരിക്കുന്നത് ശരിയല്ല. ഭാരതത്തിൻ്റെ ഭരണഘടനയുടെ അനുച്ഛേദം 14 15 16 എന്നിവയിൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും പാടില്ലാ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയിൽ പറയാത്ത മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള സംവരണം നിയമപരമായി തെറ്റാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്ന ഇസ്ലാമിക ക്രൈസ്തവിഭാഗങ്ങൾക്ക് സംവരണം നൽകിയത് വഴി ഹിന്ദു സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും കിട്ടേണ്ട വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.  ജാതിരഹിത മതങ്ങൾ എന്ന് പറയുന്ന ക്രൈസ്തവ മുസ്ലിം മതങ്ങളിൽ സംവരണ ആനുകൂല്യം തട്ടിയെടുക്കുന്നതിനായി ജാതി കുത്തി കുത്തിക്കയറ്റിയിരിക്കുകയാണ്. ഒരേസമയം ന്യൂനപക്ഷ പദവിയും ആനുകൂല്യങ്ങളും ഭൂരിപക്ഷം മതക്കാർക്ക് ഇല്ലാത്ത അവകാശങ്ങളും കൂടി ഈ വിഭാഗങ്ങൾ അനുഭവിക്കുകയാണ്. ജാതി സംവരണം ഹിന്ദു മതത്തിൽ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിൽ മറ്റുള്ളവരെക്കാൾ പിന്നാക്കം പോയവർക്കും മാത്രമായിട്ടുള്ള അവകാശമാണ് . യാതൊരു സർവ്വേയും നടത്താതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി നടപ്പാക്കിയ ക്രിസ്ത്യൻ മുസ്ലിം സംവരണം അധാർമികവും ഭരണഘടന വിരുദ്ധവും മതേതര മൂല്യങ്ങൾക്ക് ചേർന്നതുമല്ല. ഈ സാഹചര്യത്തിൽ ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാന്റെ കാഴ്ചപ്പാടിനെ അംഗീകരിച്ച് കേരളത്തിലെ ഇസ്ലാമിക ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന മത സംവരണം ഉടനടി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img