നാലാം ദിവസം ജനുവരി 14ന് ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ നടക്കുന്ന 'റൗണ്ട് ടേബിൾ പരിപാടിയിൽ പതിനഞ്ചോളം പ്രമുഖർ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ഭാവി മുന്നേറ്റത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ ചർച്ച ചെയ്യും. ആംഗ്ലോ ഇന്ത്യൻ സ്കൂളുകളുടെ ദേശീയ സംഘടനയുടെ പ്രസിഡന്റ് ഡോ. ഡേവിഡ് ഹിൽട്ടൻ ഈ റൗണ്ട് ടേബിൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സെന്റ് തെരേസസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന 'സംഗീത സായനനത്തിൽ വച്ച് വിദേശത്തും ഇന്ത്യയിൽ നിന്നുമായി 20 ഓളം പ്രമുഖരെ ആദരിക്കും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തും. കേരളത്തിൽ നിന്നും മുതിർന്ന പത്രപ്രവർത്തകനും ചരിത്രകാരനുമായ പ്രൊഫ ഇഗ്നേഷ്യസ് ഗോൺസാൽവസ്, അന്തർദേശീയ ശ്രദ്ധ നേടിയ സംഗീതജ്ഞൻ ശ്രീ റെക്സ് ഐസക്, സമുദ്ര പര്യാവേഷകയും അന്റാർട്ടിക്ക പര്യടനത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞയുമായ ഡോ. ഷെറിൻ സോണിയ കുബീലിയോ എന്നിവരും ഈ കൂട്ടത്തിൽ പെടും.
അഞ്ചാം ദിവസം ജനുവരി 15ന് ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ വച്ച് അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ ഫെഡറേഷൻ വാർഷിക പൊതുയോഗം നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് എറണാകുളം കായലിൽ പ്രതിനിധികൾക്ക് ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്.
ആറാം ദിവസം ജനുവരി 16ന് ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ വച്ച് ഈ സമ്മേളനത്തിന്റെ ഏറ്റവും വർണശബളമായ ' ഗ്രാൻഡ് ബോൾ നടക്കും. വിദേശത്തും ഇന്ത്യയിൽ നിന്നുമായി പ്രമുഖ സംഗീതജ്ഞർ ഈ പരിപാടിയിൽ സംബന്ധിക്കും.
ഏഴാം ദിവസം ജനുവരി 17ന് പ്രതിനിധികൾ അതിരപ്പിള്ളിയിലേക്കുള്ള 'കൺട്രി ടൂറിൽ പങ്കെടുക്കും. 1955 ൽ സ്റ്റാൻലി ലൂയിസ് സ്ഥാപിച്ച ഇന്ത്യയിലെ തന്നെ ആദ്യ എയറോ നോട്ടിക്കൽ എൻജിനീയറിങ് കോളേജുകളിൽ ഒന്നായ ചാലക്കുടിയിലെ സതേൺ കോളേജ് ഓഫ് എൻജിനീയറിങ് പ്രതിനിധി സംഘം സന്ദർശിക്കും.
ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഇൻ ഇന്ത്യ ( ബാംഗളൂർ ) ആണ് ഈ ആഗോളസഗമത്തിന്റെ നടത്തിപ്പുകാർ. ഫെഡറേഷന്റെ പ്രസിഡണ്ട് ഡോ. ചാൾസ് ഡയസ് കൺവീനറും, ശ്രീമതി ഉർസുല ഫോസ്ബറി, ശ്രീ ജെയിംസ് ഗന്ധർ എന്നിവർ സഹ കൺവീനർമാരും ആണ്. വിദേശത്തുനിന്നും 200 ഓളവും ഇന്ത്യയിൽ നിന്ന് 300 ഓളവും പ്രതിനിധികൾ ഈ അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.







