NEWS
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കണം : പ്രധാനമന്ത്രിക്ക് നിവേദനം നൽകി
17/02/2026 03:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി : അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നൽകി. പരിമിതമായ വേതനം ലഭിക്കുമ്പോഴും അമിത ജോലിഭാരം ഇവർ നേരിടുന്നുണ്ട്. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിലും മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന ഈ വിഭാഗത്തിന് അർഹമായ പരിഗണന കേന്ദ്ര, സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ബിഎച്ച്ആർഎഫ് ദേശീയ ചെയർമാൻ അനൂപ് സബർമതി, സംസ്ഥാന ചെയർമാൻ പി കെ പദ്മനാഭൻ എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








