NEWS
അങ്കണവാടി പ്രവേശനോത്സവം
31/05/2026 08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
മൂലമ്പിള്ളി ഒൻപതാം നമ്പർ അങ്കണവാടിയിലെ പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് പാവന നിർവഹിക്കുന്നു
കടമക്കുടി : കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി ഒൻപതാം നമ്പർ അങ്കണവാടിയിലെ യാത്രയയപ്പും പ്രവേശനോത്സവവും പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് പാവന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ കെ വാസു അധ്യക്ഷത വഹിച്ചു.എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി ചടങ്ങിൽ അനുമോദിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു . അലക്സ് ആട്ടുള്ളി , മേരി സിനി, അജിത പൊന്നൻ , വേണു ഗോപാൽ , ടീച്ചർ എൽസബത്ത് മെന്റസ് , ഷേർളി ത്രേസ്യ എന്നിവർ സംസാരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








