02:26pm 01 May 2026
NEWS
അങ്കമാലിയിൽ ആനയിടഞ്ഞു; ഒരാളെ ചവിട്ടികൊലപ്പെടുത്തി
01/05/2026  12:23 PM IST
NILA
അങ്കമാലിയിൽ ആനയിടഞ്ഞു; ഒരാളെ ചവിട്ടികൊലപ്പെടുത്തി

അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. ലോറി ഡ്രൈവറെ ആന ചവിട്ടികൊന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. 

തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

 ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചത്. രണ്ടുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റാണ് ഒരാൾ മരിച്ചത്. ഇയാളുടെ മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ് ആന.

 ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img