04:10am 13 November 2026
NEWS
ജാസ്ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ. സിറിയക് പി. ജോർജ് പിടിയിൽ
06/03/2026  01:02 PM IST
nila
ജാസ്ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ. സിറിയക് പി. ജോർജ് പിടിയിൽ

കൊച്ചി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസണിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിഡോ. സിറിയക് പി. ജോർജിനെ പൊലീസ് പിടികൂടി. വാഗമൺ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ കസ്റ്റഡിയിലായത്. ഉടൻ തന്നെ ഇയാളെ അങ്കമാലി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന സിറിയകിനെ കണ്ടതോടെ പരിശോധനയ്ക്കിടെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലും പരിശോധനയിലുമാണ് ഇയാളുടെ യഥാർത്ഥ തിരിച്ചറിയൽ സ്ഥിരീകരിച്ചത്. ഇതിനിടെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാർ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. ഗുരുതരമായി പരിക്കേറ്റ ജാസ്‌ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടു. അപകടം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

എടവനക്കാട് കളത്തിപ്പറമ്പിൽ ജോൺസന്റെയും ലിമയുടെയും മകളായ ജാസ്‌ലിയ, അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ജാസ്‌ലിയ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. മരണാനന്തരമായി ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img