
ദോഹ: ഗ്രാസ്റൂട്ട് തലത്തിൽ കുട്ടികളെ കണ്ടെത്തി വളർത്തുന്നതിനും പ്രൊഫഷണൽ പരിശീലനം നൽകുന്നതിനും എൻഫീൽഡ് അക്കാദമി തുടക്കം കുറിച്ചത് ഖത്തറിലെ കായികപ്രതിഭകൾക്ക് വലിയഅവസരമാണെന്ന്ഇന്ത്യൻ ഫുട്ബോൾ താരം രാമൻ വിജയൻ.
ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി'യുടെ (Anfield International Sports Academy) ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽസംസാരിക്കുകയായിരുന്നു രാമൻ വിജയൻ.
ഇന്ത്യൻ ഫുട്ബോളിലെ തന്റെ ദീർഘകാല അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം
കഠിനാധ്വാനവും അച്ചടക്കവും സ്ഥിരോത്സാഹവും വഴി മാത്രമേ ഫുട്ബോളിൽ ഉയർന്ന തലങ്ങളിലേക്ക് വളരാനാകൂവെന്ന് പറഞ്ഞു.ഗോകുലം എഫ് സി യുമായി സഹകരിച്ചുകൊണ്ട് ഖത്തറിൽ പ്രവർത്തനമാരംഭിച്ച
'ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി'യുടെ (Anfield International Sports Academy) പരിശീലന നിരയിലും മാനേജ്‌മെന്റിലും പ്രമുഖ മലയാളി വ്യക്തിത്വങ്ങളുടെ ശക്തമായ സാന്നിധ്യം. മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളും കായിക രംഗത്തെ പ്രമുഖരും കൈകോർക്കുന്ന അക്കാദമി ദോഹയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും മോഹൻ ബഗാൻ, മുംബൈ എഫ്.സി തുടങ്ങിയ ക്ലബ്ബുകളുടെ മുൻ പ്രതിരോധനിര താരവുമായ വാഹിദ് സാലി (Wahid Sali) ആണ് അക്കാദമിയുടെ ഹെഡ് കോച്ചും ടെക്നിക്കൽ ഡയറക്ടറുമായി പ്രവർത്തിക്കുന്നത്. ഐ-ലീഗ് പരിചയസമ്പത്തും ഗോകുലം കേരള എഫ്.സി അസിസ്റ്റന്റ് കോച്ചായുള്ള പ്രവർത്തന മികവും മുൻനിർത്തിയാണ് വാഹിദ് സാലി സാങ്കേതിക ചുമതലകൾ ഏകോപിപ്പിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ഇന്ത്യൻ സ്ട്രൈക്കറും നാഷണൽ ലീഗ് ടോപ് സ്കോററുമായ രാമൻ വിജയന്റെ സാന്നിധ്യവും അക്കാദമിയുടെ വഴിത്തിരിവായി.
അക്കാദമിയുടെ സംഘാടനത്തിലും മേൽനോട്ടത്തിലും പ്രവാസി മലയാളി കൂട്ടായ്മയുടെ പ്രധാന പങ്കാളികളായ സവാദ് എടത്തിൽ, ആഷിഖ് മങ്കട, കുഞ്ഞുമുഹമ്മദ്, ജിഷാദ് പി.പി, ശിഹാബ് എ.വി തുടങ്ങിയ പ്രമുഖർ സജീവമായി രംഗത്തുണ്ട്.
ഗ്രാസ്റൂട്ട് തലത്തിൽ കുട്ടികളെ കണ്ടെത്തി കൃത്യമായ ഫിറ്റ്‌നസും തന്ത്രപരമായ പരിശീലനവും നൽകി അവരെ മുൻനിര ലീഗുകളിലേക്ക് പ്രാപ്തരാക്കുകയാണ് അക്കാദമിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ
ഹെഡ് കോച്ച് വാഹിദ് സാലി
സവാദ് എടതിൽ
ആഷിഖ് മങ്കട
കുഞ്ഞു മുഹമ്മദ്
ജിഷാദ് പി പി
ശിഹാബ് എ വി എന്നിവരും പങ്കെടുത്തു.
ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയുടെ
ഔദ്യോഗിക ഉദ്ഘാടനം സൽവാ റോഡിലെ സത്താർ റസ്റ്റോറന്റിൽ വെച്ച് നടന്നു. കായിക-സാമൂഹിക മേഖലകളിലെ പ്രമുഖരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരവും പരിശീലകനുമായ രാമൻ വിജയൻ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു.
ഖത്തറിലെ വളർന്നുവരുന്ന കളിക്കാർക്ക് മികച്ച കായികക്ഷമതയും അച്ചടക്കവും പ്രൊഫഷണൽ പരിശീലനവും ഉറപ്പാക്കുകയാണ് അക്കാദമിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച ജിഷാദ് വ്യക്തമാക്കി. ഗ്രാസ്റൂട്ട് തലത്തിലുള്ള ട്രെയിനിങ് മെത്തേഡുകൾ, പ്ലെയർ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, സാങ്കേതിക വികസന പദ്ധതികൾ എന്നിവയെക്കുറിച്ച് ഹെഡ് കോച്ചും ടെക്നിക്കൽ ഡയറക്ടറുമായ വാഹിദ് വിശദീകരിച്ചു.യുവതാരങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും കഠിനാധ്വാനവും വഴി മാത്രമേ ഉയർന്ന തലങ്ങളിലേക്ക് വളരാൻ കഴിയൂ എന്ന് മുഖ്യാതിഥി രാമൻ വിജയൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. അക്കാദമിയുടെ ഔദ്യോഗിക ജേഴ്സി മെഡിക്കൽ പാർട്ണറായ റിയാദ മെഡിക്കൽ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ പുറത്തിറക്കി. യുവതാരം മാസ്റ്റർ ഈസ ബിൻ സമീലിന് നൽകി ആദ്യ പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ ഐ.സി.സി (ICC) പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.എസ് (ICS) സെക്രട്ടറി ഹംസ, ഐ.സി.ബി.എഫ് (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹീദ്, ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) പ്രതിനിധി അസീസ്, ഐ.സി.സി പ്രതിനിധി രവീന്ദ്ര പ്രസാദ്, യു.എൻ.ഐ. ക്യു (UNIQ) പ്രതിനിധി ദിലീഷ് എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു.
ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ്
ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിപ്രവർത്തിക്കുന്നത്.











