11:52am 09 November 2026
NEWS
മുഹമ്മദ് അൻവറിന് വിമാന ത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി Anecx ഭാരവാഹികൾ
16/07/2026  08:57 PM IST
nila
മുഹമ്മദ് അൻവറിന് വിമാന ത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി ANECS ഭാരവാഹികൾ

 

ദോഹ: ജർമ്മനിയിൽ ഈ മാസം നടന്ന ദീർഘദൂര ട്രയാത്‌ലോൺ മത്സരമായ 'ചലഞ്ച് റോത്ത്' വിജയകരമായി പൂർത്തിയാക്കി ഖത്തറിലേക്ക് തിരിച്ചെത്തിയ എൻജിനീയർ മുഹമ്മദ് അൻവറിന് എൻ.എസ്.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.

അനെക്സ് ഖത്തർ എക്സിക്യൂട്ടീവ് അംഗം കൂടിയായ മുഹമ്മദ് അൻവറിനെ, സംഘടനയുടെ സ്പോർട്സ് സെക്രട്ടറി ഇഫാജ് ബൊക്കെ നൽകിയും മെഡൽ അണിയിച്ചും സ്വീകരിച്ചു. 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവ ഉൾപ്പെടുന്ന അത്യന്തം ദുഷ്കരമായ ട്രയാത്‌ലോൺ വെല്ലുവിളി ഏകദേശം 12 മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയാണ് മുഹമ്മദ് അൻവർ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഈ വർഷം ചലഞ്ച് റോത്ത് വിജയകരമായി പൂർത്തിയാക്കുന്ന ഖത്തറിൽ നിന്നുള്ള ഏക ഇന്ത്യൻ പ്രവാസി എന്ന വിശേഷണത്തിനും എൻജിനീയർ മുഹമ്മദ് അൻവർ അർഹനായി.

കായികരംഗത്ത് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഈ നേട്ടത്തിന് ANECX Qatar അഭിനന്ദനങ്ങൾ അറിയിക്കുകയും, ഭാവിയിലെ മത്സരങ്ങൾക്കും എല്ലാ വിജയാശംസകളും നേർക്കുകയും ചെയ്തു. ചടങ്ങിൽ അനെക്സിൻ്റെ എൻജിനീയേർസ് ഫോറം കോഓർഡിനേറ്റർ എൻജിനീയർ സാബിത്, അനെക്സിൻ്റെ സീനിയർ അംഗങ്ങളായ എൻജിനീയർ അഫ്സൽ, സഫ്ദർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img