NEWS
ആൻഡ്രിയയുടെ ആശങ്ക ഒഴിഞ്ഞു ഇനി പഠനം തുടരാം
02/09/2025 10:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തോപ്പുംപടി: പാതി വഴിയിൽ പഠനം നിർത്തേണ്ടിവരുമെന്ന ആശങ്കയിൽ നിസ്സഹായയായി നിന്ന ആൻഡ്രിയക്ക് കൈത്താങ്ങായി പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ്.മൂന്ന് പെൺമക്കളുമായി വാടക വീട്ടിൽ കഴിയുന്ന നിർധനരായ കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് ഇതോടെ പിന്നെയും ചിറക് മുളച്ചത്.ജർമ്മനിയിൽ നഴ്സ് ആയി ജോലി ലഭിക്കാൻ അവിടത്തെ ഭാഷ പഠിക്കണം. ജർമൻ ഭാഷ പഠിക്കാൻ ചേർന്നുവെങ്കിലും അവസാന സെമസ്റ്റർ ഫീസും പരീക്ഷഫീസും നൽകാൻ കഴിയാതെ കൂലിപ്പണിക്കാരനും രോഗിയുമായ പിതാവ് നിസ്സഹായനായി.ഈ സാഹചര്യത്തിലാണ് പ്രഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ആൻഡ്രിയക്ക് സഹായവുമായി വന്നെത്തിയത്.തോമസ് മാഷിന്റെ പക്കൽ നിന്ന് ആൻഡ്രിയ കഴിഞ്ഞ ദിവസം സഹായം കൈപ്പറ്റി.ഇനി അവളുടെ ആശകൾ ആശങ്കയില്ലാതെ ആകാശത്തോളം ഉയരെ പറക്കും
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








