08:05am 24 October 2026
NEWS
ഭർതൃപീഡനം സഹിക്കാനാകാതെ കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കി
05/08/2025  11:15 AM IST
nila
ഭർതൃപീഡനം സഹിക്കാനാകാതെ കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കി

ഭർതൃപീഡനത്തെ തുടർന്ന് കോളജ് അധ്യാപികയായ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ശ്രീവിദ്യ എന്ന ഇരുപത്തിനാലുകാരിയാണ് ജീവനൊടുക്കിയത്.  സ്വകാര്യ കോളേജിൽ അധ്യാപികയാണ് ശ്രീവിദ്യ.  ആറുമാസം മുൻപായിരുന്നു വില്ലേജ് സർവേയറായ രാംബാബു ശ്രീവിദ്യയെ വിവാഹം കഴിച്ചത്. 

വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോൾ മുതൽ രാംബാബുവിൽനിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി ശ്രീവിദ്യയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. താൻ അനുഭവിച്ചിരുന്ന പീഡനങ്ങളേക്കുറിച്ച് ശ്രീവിദ്യ കത്തിൽ വ്യക്തമാക്കുന്നുണ്ട്. മദ്യപിച്ച് വീട്ടിലെത്തുന്ന രാംബാബു, ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തന്നെ അപഹസിക്കുകയും മറ്റൊരു സ്ത്രീയുടെ മുന്നിൽവെച്ച് ഒന്നിനുംകൊള്ളാത്തവളെന്ന് പരിഹസിക്കുകയും ചെയ്തു. തല ഇടിപ്പിക്കുകയും മുതുകിൽ മർദിക്കുകയും ചെയ്തിരുന്നെന്നും ശ്രീവിദ്യയുടെ കുറിപ്പിലുണ്ട്. ഇത്തവണ രാഖി കെട്ടാൻ താനുണ്ടാവില്ലെന്ന് സഹോദരനോട് ശ്രീവിദ്യ കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img