02:28am 07 November 2026
NEWS
ദൃശ്യ ഉൽപ്പന്നംഎന്ന നിലയിലേക്ക് സിനിമ മാറി ആനന്ദ് ഏകർഷി
06/11/2026  08:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദൃശ്യ ഉൽപ്പന്നംഎന്ന നിലയിലേക്ക് സിനിമ മാറി ആനന്ദ് ഏകർഷി
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷാവാരാചരണത്തിന്റെ സമാപനദിവസം, മാറുന്ന സിനിമയുടെ  ദൃശ്യഭാഷ എന്ന വിഷയത്തിൽ സംവിധായകൻ ആനനന്ദ് ഏകർഷി പ്രഭാഷണം നടത്തുന്നു. ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ.,പ്രജേഷ് സെൻ, പ്രൊഫ.സെബാസ്റ്റ്യൻ ആന്റണി, ഫാ. അനിൽ ഫിലിപ്പ് സി എം ഐ,  എന്നിവർ സമീപം

കൊച്ചി : ലോകം മാറിയതിനോടൊപ്പം സിനിമയുടെ ദൃശ്യഭാഷയും മാറിയെന്ന് സംവിധായകൻ ആനന്ദ് ഏകർഷി അഭിപ്രായപ്പെട്ടു. ദൃശ്യ ഉൽപ്പന്നം എന്ന നിലയിലേക്ക് സിനിമ മാറി, ലൊക്കേഷൻ പോലുമില്ലാതെ എൽ.ഇ.ഡി പ്രൊജക്ടർ വഴി ലൊക്കേഷൻ വരെ തയ്യാറാക്കുന്ന രീതിയിലേക്ക് സിനിമ മാറി. കൃത്രിമ ബുദ്ധിയുടെ വരവിനെ തുടർന്ന് വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കി ഏതാണ് ഒറിജിനൽ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ചിത്രീകരണ സംവിധാനങ്ങൾ കടന്നുവരുന്നു. ശബ്ദം, സംഭാഷണം, ഭാഷ, വെളിച്ചം എന്നിവ സിനിമയിൽ പുതിയ ഭാവങ്ങൾ തീർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കാഴ്ചയും സ്ഥലവും സമയവും ഏറ്റവും പ്രധാനമായ  കാര്യമാണെന്നും തിയേറ്ററിന് ഇനിയും വലിയ സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്,  മാറുന്ന സിനിമയുടെ ദൃശ്യ ഭാഷ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിരൂപകൻ പ്രൊഫസർ സെബാസ്റ്റ്യൻ ആന്റണി പ്രഭാഷണം നടത്തി. സിനിമ സംവിധായകൻ പ്രജേഷ് സെൻ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. എമിൽ  പുള്ളിക്കാട്ടിൽ സി എം. ഐ., എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img