01:46am 30 April 2026
NEWS
നീലക്കുയിൽ സിനിമയുടെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു.
18/08/2025  07:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നീലക്കുയിൽ സിനിമയുടെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു.
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ നീലക്കുയിൽ സിനിമയുടെ പരിഷ്കരിച്ച പതിപ്പിന്റെ പ്രദർശന ചടങ്ങിൽ   വിപിൻ മോഹനനെ ടി കലാധരൻ പൊന്നാടയണിച്ച് ആദരിക്കുന്നു. ബാബു തളിയത്ത്, അരവിന്ദൻ, വി. എ ബാലചന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ എന്നിവർ സമീപം.

കൊച്ചി:  പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954 സംവിധാനം ചെയ്ത മലയാള സിനിമയിലെ നാഴിക ക്കല്ലാണ് നീലക്കുയിൽ.ചാവറ കൾച്ചർ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ നാഷണൽ ഫിലിം ആർക്കേവ്സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു. പഴയകാല സിനിമയെ സ്നേഹിക്കുന്നവരും പുതുതലമുറയിൽ പെട്ടവരും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. മലയാളത്തിലെ ആദ്യ നായിക നടിയായി മിസ്കുമാരി വളർന്നത് സിനിമയോടുള്ള അവരുടെ അർപ്പണ മനോഭാവവും അഭിനയത്തോടുള്ള അഭിനിവേശവും കൊണ്ടായിരുന്നു.

 പ്രദർശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ മിസ് കുമാരിയുടെ മകനും കവിയും തത്വശാസ്ത്രജ്ഞനുമായ  ബാബു തളിയത്തിനെ കൊച്ചിൻ ഫിലിം സൊസൈറ്റിക്ക് വേണ്ടി അരവിന്ദൻ പൊന്നാടയണിയിച്ചു. നീലക്കുയിൽ സിനിമയിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത ചായാഗ്രഹകനായി  മാറിയ വിപിൻ മോഹനനെ, ആര്ടിസ്റ്റ് ടി. കലാകാരൻ പൊന്നാടയിച്ചു. ബാബു തളിയത്ത് അമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. നീലക്കുയിലിന്റെ സമകാലിക പ്രസക്തിയെ കുറിച്ച് പ്രൊഫസർ സി എസ് ജയറാം സംസാരിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ,  കൊച്ചിൻ ഫിലിം സൊസൈറ്റി പ്രസിഡണ്ട്  ഐഷ സലിം, സെക്രട്ടറി വി എ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img