
നാഗമ്പടം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നാഗമ്പടം പാലത്തിന് അടിവശത്തുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മരിച്ചയാളുടെ തിരിച്ചറിയൽ വിവരങ്ങൾ താഴെപ്പറയുന്നവയാണ്:
- ഏകദേശം 65 വയസ്സ് പ്രായം.
- മെലിഞ്ഞ ശരീരം.
- ഏകദേശം അഞ്ചര അടി ഉയരം.
- ഇരു നിറം.
- നര കലർന്നതും നീട്ടി വളർത്തിയതുമായ താടി.
- ഭാഗികമായി കഷണ്ടിയുള്ള തല.
- വെള്ള ഷർട്ടും പച്ചയും ചുവപ്പും നിറത്തിലുള്ള കളംകളം കൈലിയുമാണ് ധരിച്ചിരുന്നത്.
മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
- SHO, കോട്ടയം വെസ്റ്റ്: 9497987072
- സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കോട്ടയം വെസ്റ്റ്: 9496222826
- കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ: 0481 2567210
Photo Courtesy - Google










