NEWS
ടൂറിസത്തിന്റെ നൂതന ചുവട്: ഖത്തർ എയർവേയ്‌സ് ഹൈൽ സർവീസ് പ്രഖ്യാപിച്ചു
12/11/2025 05:29 PM IST
nila

ദോഹ: ഖത്തർ എയർവേയ്‌സ് സൗദി അറേബ്യയിലെ സേവനം വിപുലീകരിച്ചു. 2026 ജനുവരി 5 മുതൽ ഹൈൽ (Hail) നഗരത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനിയുടെ ഗ്രൂപ്പ് സിഇഒ എഞ്ചിനിയർ ബദർ മുഹമ്മദ് അൽ മിർ അറിയിച്ചു. ഇതോടെ ഖത്തർ എയർവേയ്‌സ് സേവനം എത്തുന്ന സൗദിയിലെ നഗരങ്ങളുടെ എണ്ണം 13 ആയി.ജിദ്ദയിലേക്കും റിയാദിലേക്കും ദിനേന ഏഴു സർവീസുകളായി വിമാനങ്ങൾ വർധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലെ 25 ലക്ഷം യാത്രക്കാരെയാണ് ഖത്തർ എയർവേയ്‌സ് സേവനം വഴി ലോകത്തോട് ബന്ധിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഭാവാ, റെഡ് സീ എന്നിവിടങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിച്ചതിനുശേഷമാണ് ഹൈൽ റൂട്ടിന്റെ പ്രഖ്യാപനം. ഇതോടെ സൗദിയിലുടനീളം ആഴ്ചയിൽ 150-ത്തിലധികം വിമാനങ്ങൾ ഖത്തർ എയർവേയ്‌സ് നടത്തും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










