10:48pm 12 November 2026
NEWS
ബാഹുൽ രമേശിനൊപ്പം ഒരു സായാഹ്നം: സംസ്കൃതി ഖത്തർ സംവാദ പരിപാടി സംഘടിപ്പിച്ചു
07/02/2026  09:44 PM IST
nila
ബാഹുൽ രമേശിനൊപ്പം ഒരു സായാഹ്നം: സംസ്കൃതി ഖത്തർ സംവാദ പരിപാടി സംഘടിപ്പിച്ചു

ദോഹ :ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിൽ എത്തിയ
എക്കോ, കിഷ്‌കിന്ധകാണ്ഡം സിനിമകളുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശുമായി
ഖത്തർ സംസ്കൃതിഫിലിം ക്ലബ്സംവാദ പരിപാടി സംഘടിപ്പിച്ചു. നജ്മ സംസ്‌കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ഭാരവാഹികളും മുൻ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം ബാഹുൽ രമേശിനുള്ള ഉപഹാരം നൽകി.. സമകാലീന മലയാള സിനിമയുടെ സാങ്കേതിക വശങ്ങളും  മലയാള സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെയും കുറിച്ച് സംസ്‌കൃതി അംഗങ്ങളുമായി നടന്ന സംവാദത്തിൽ അദ്ദേഹം വിശദീകരിച്ചു.സംസ്‌കൃതി വൈസ് പ്രസിഡന്റ് നിതിൻ എസ് ജി മോഡറേറ്റർ ആയിരുന്നു.ഫിലിം ക്ലബ് കോഓഡിനേറ്റർ ശ്രീജിത്ത് തള്ളാശേരി ആശംസ അർപ്പിച്ചു സംസാരിച്ചു.  ഷംസീർ അരികുളം സ്വാഗതവും അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img