04:04am 11 September 2026
NEWS
തിരുവനന്തപുരം നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
15/07/2025  10:59 AM IST
ചെറുകര സണ്ണിലൂക്കോസ്
തിരുവനന്തപുരം നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

നെയ്യാര്‍ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്.

സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിന്‍ രാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി പള്ളികള്‍ സന്ദര്‍ശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്‌നാട്ടില്‍ എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെല്‍വേലിയില്‍ വച്ച്‌ സഹായം നടിച്ച്‌ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

വയോധികയെ കാണാതായതിന് പിന്നാലെ തന്നെ കുടുംബം നെയ്യാര്‍ ഡാം പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്  വര്‍ക്കല ഭാഗത്ത് കാണാതായ വയോധികയെ അവസാനമായി കണ്ടുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് മൃതദേഹം തിരുനെല്‍വേലിയില്‍ കണ്ടെത്തിയെന്ന് തമിഴ്‌നാട് പോലീസ് ആണ് കേരള പോലീസിനെ വിവരം അറിയിക്കുന്നത്. തിരുനെല്‍വേലിയിലെ ഒരാളൊഴിഞ്ഞ പറമ്ബിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img