10:16am 12 November 2026
NEWS
ഡിസംബർ 1" ലോക എയ്ഡ്‌സ് ദിനാചരണം ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
01/12/2025  05:34 PM IST
nila
ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനാചരണം ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

 

ചെങ്ങന്നൂർ : ഗവ. വനിത ഐ. റ്റി. ഐ റെഡ് റിബൺ ക്ലബ്‌, എൻ. എസ്. എസ് യൂണിറ്റ് :134 എന്നിവയുടെ ആഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനാചരണം നടത്തി.   ദിനാചാരണത്തോടനുബന്ധിച്ച് ഐ. റ്റി. ഐ ജംഗ്ഷനിൽ  നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി ചെങ്ങന്നൂർ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി നിഷ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇത് സംബന്ധിച്ച യോഗം പ്രിൻസിപ്പാൾ സജിമോൻ തോമസ് ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ ക്യാപ്റ്റൻ മാരായ ആദിത്യ എസ്. പിള്ള, ബി. അഞ്ജലി എന്നിവർ റാലി നയിച്ചു. "പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്" എന്നതായിരുന്നു ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. പ്രസ്തുത സന്ദേശം മുൻനിർത്തി എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാനുതകുന്ന തരത്തിൽ, പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ്, ചിത്ര രചന, രങ്കോലി, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രെയിനികളും, ജീവനക്കാരും എയ്ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞ എടുത്തു. ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ ബി. രാധാകൃഷ്ണക്കുറുപ്പ് പ്രോഗ്രാം ഓഫീസർ റ്റി. ബി. രാജീവ്‌, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ വി. പി. ചിഞ്ചു, ബി. ശ്രീലേഖ, ലിജോ ജോയ്, ഹരീന്ദ്ര കുമാർ, പ്രീതി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.