NEWS
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും
13/11/2025 06:35 AM IST
nila

പാലക്കാട്: വാർത്താ ചാനലിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചാ പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും. മനോരമ ന്യൂസ് സംഘടിപ്പിച്ച ‘വോട്ടുകവല’ എന്ന പരിപാടിയിലായിരുന്നു സംഭവം. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാഗ്വാദം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.
സംഭവം രൂക്ഷമായതോടെ സിപിഎം, ബിജെപി പ്രവർത്തകരും രംഗത്തെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചു. സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടുകയാണെങ്കിൽ താൻ രാഷ്ട്രീയം നിർത്തുമെന്ന പ്രശാന്ത് ശിവന്റെ പരാമർശമാണ് ബഹളത്തിന് തുടക്കമായത്. പ്രശാന്ത് മോശമായ ഭാഷ ഉപയോഗിച്ചതായി സിപിഎം പ്രവർത്തകർ ആരോപിച്ചതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് ഇരുപക്ഷത്തെയും പിരിച്ചുവിട്ടത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











